Books

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം വിവാദമായിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. ആ പുസ്തകവുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങൾ പലതുണ്ടായെങ്കിലും അന്നാളുകളിൽ തയ്യാറാക്കിയ വിശകലനം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ പുന:പരിശോധന ആവശ്യപ്പെട്ട് വിവിധ ഓൺലൈനുകളിൽ എൻ്റെ നിരീക്ഷണവും സമർപ്പിക്കുകയുണ്ടായി. സമൂഹത്തിൻ്റെ ധാർമിക ബോധത്തെ തകർക്കാർ ആഗ്രഹിക്കാത്തവരെല്ലാം തന്നെ അന്ന് ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠാവലി പൊളിച്ചെഴുതണമെന്ന ആവശ്യത്തിലായിരുന്നു. പുതിയ സാമൂഹ്യ പാഠാവലി പിന്നീട് നിലവിൽ വന്നെങ്കിലും നമ്മുടെ കുട്ടികളിൽ തെറ്റായ സന്ദേശം നൽകുന്ന ഇത്തരം കരിക്കുലങ്ങൾ ഇനിയൊരിക്കലും നമുക്കുണ്ടാകാതിരിക്കാനായി മതമില്ലാത്ത ജീവൻ’ എന്ന ഡോക്യുമെൻ്റെറി ആവിഷ്ക്കാരത്തിൻ്റെ പകർപ്പ് സമർപ്പിക്കുന്നു.
മതമില്ലാത്ത ജീവൻ
