Books

ജനസാന്ദ്രതയിലെന്നപോലെ ആരോഗ്യകപരമായും വിദ്യാഭ്യാസപരമായും കേരളം വളരെ മുന്നോട്ടു നിൽക്കുന്നു. അത്തരമൊരു സംസ്ഥാനത്താണ് ഹെലിക്കോപ്റ്റർ മുഖേന കീടനാശിനി പ്രയോഗം നടത്തിയത് എന്നത് നമ്മുടെ രാഷ്ട്രീയവിധേയത്വത്തിൻ്റെ തിരുത്താനാവാത്ത തെറ്റുതന്നെയാണ്. ഇത്തരം കാര്യങ്ങളിൻ കേരളത്തിൻ്റെ രാഷ്ട്രീയ മേധാവികൾ എടുത്ത തീരുമാനങ്ങൾ ആത്മഹത്യാപരമായി മാറി എന്നത് ജനാതിപത്യ രാജ്യത്തിൽ സംഭവിക്കാൻ പാടില്ലാത്തതു തന്നെയാണ്. ഇത്തരം പാഠങ്ങളായിരിക്കണം ജാഗ്രത പാലിക്കാൻ നമ്മൾ നിര്ബന്ധിതരാക്കേണ്ടത്. ഇനിയൊരിക്കലും അടുത്ത തലമുറയെ ബാലികഴിക്കും വിധം രാഷ്ട്രീയ വെധേയത്വം മൂലമുള്ള വിട്ടുവീഴ്ചകൾക്ക് നിന്നു കൊടുക്കാതിരിക്കാൻ നമുക്കു ശ്രിമിക്കാം.
ദുരന്തങ്ങൾ നൽകുന്ന പാഠം