അപ്പൂപ്പന്‍
അപ്പൂപ്പന്
(മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുപ്പോള്‍ പറഞ്ഞ കഥ 3)
സ്വര്‍ഗ്ഗത്തില്‍ മാലാഖമാരോടൊത്ത് രാമു ആനന്ദത്തോടെ ഇരിക്കുകയായിരുന്നു. പറിച്ചു തിന്നാന്‍ കായ്കനികളും കളിച്ചുല്ലസിക്കാന്‍ വേണ്ടുവോളം മാലാഖക്കൂട്ടുകാരുമുണ്ടായിരുന്നു. നല്ല മനോഹരമായതും പ്രശാന്തവുമായ ഈ പ്രദേശത്തു നിന്നും പോകുവാന്‍ രാമുവിനു തോന്നിയില്ല.
രാമു ഒരു നല്ല കുട്ടിയായിരുന്നു. പഠനത്തിലും കളിയിലും അവന്‍ നല്ല മികവു പുലര്‍ത്തിയിരുന്നു. ക്ലാസ്സില്‍ പഠനത്തിലെ മികവു അവനെ കൂട്ടുകാര്‍ക്കിടയിലും അദ്ധ്യാപകര്‍ക്കിടയിലും അവനു നല്ല പേരു നല്‍കി. കൂട്ടുകാരോടുള്ള കളിയില്‍ അവന്‍ മാതൃകാപരമായ നിലവാരം കാണിച്ചു.
അച്ഛനും അമ്മയും അവനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. അച്ഛനും അമ്മയ്ക്കും പുറമെ അവനു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. എന്നും അപ്പൂപ്പന്‍ അവനു ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ഒരുനാള്‍ അപ്പൂപ്പന്‍ അസുഖം ബാധിച്ചു കിടപ്പിലായി. എഴുന്നേറ്റു നടക്കാന്‍ വയ്യാതായി. ഒരു ദിവസം അവന്‍റെ അപ്പൂപ്പന്‍ മരണമടഞ്ഞു. രാമുവിനു ധാരാളം സങ്കടം തോന്നി. അവന്‍ കരഞ്ഞു മാലാഖയോടു അപേക്ഷിച്ചു. . തനിക്കും അപ്പൂപ്പനെ കാണണം. അപ്പോള്‍ മാലാഖ പറഞ്ഞു. അപ്പൂപ്പന്‍ സ്വര്‍ഗ്ഗത്തിലാണെന്നും അവിടേയ്ക്കു പോകുവാന്‍ മരിച്ചവര്‍ക്കു മാത്രമേ കഴിയൂ എന്നും പറഞ്ഞു മാലാഖ അവനെ പറഞ്ഞു ആശ്വസിപ്പിച്ചു. എന്നിട്ടും അവന്‍ മാലാഖയോടു കേണപേക്ഷിച്ചു. കരയാതിരുന്നാല്‍ കൊണ്ടു പോകാമെന്നു മാലാഖ സമ്മതിച്ചു. അങ്ങനെയാണ് രാമു മാലാഖയോടൊത്ത് സ്വര്‍ഗ്ഗത്തില്‍ എത്തിയത്.
സ്വര്‍ഗ്ഗത്തിലെ കാഴ്ചകള്‍ അവനെ ആഹ്ലാതചിത്തനാക്കി. അവന്‍ അപ്പൂപ്പനെ കാണുന്ന കാര്യംപോലും മറന്നു പോയി. മാലാഖ അവനെ വന്ന കാര്യം ഓര്‍മിപ്പിച്ചു. അപ്പൂപ്പന്‍ അവന്‍ വന്നിരിക്കുന്ന കാര്യമറിഞ്ഞു രാമുവിനടുത്തേക്കു വന്നു.
രാമു, രാമു എന്നു വിളിക്കുന്ന ഒച്ച് കേട്ടാണ് അവന്‍ തിരിഞ്ഞു നോക്കിയത്. അപ്പൂപ്പ, അപ്പൂപ്പ എന്നു വിളിച്ചു ഓടിയെത്തിയതും അമ്മ അവനെ വാരിയെടുത്തതും ഒന്നിച്ചായിരുന്നു. രാമു കണ്ണു തുറന്നപ്പേ.ള്‍ അവനെ വാരിയെടുത്ത അമ്മയെയാണ് അവന്‍ കണ്ടത്. ആഹ്ലാദത്തോടെ അപ്പൂപ്പനെ കണ്ട വിശഷം അവന്‍ അമ്മയോടു വിവരിച്ചു.