• Uncategorized

    ചെന്നായ കുടുക്കിയ കുട്ടി

    കുട്ടി പറഞ്ഞ കഥ – ചെന്നായ കുടുക്കിയ കുട്ടി                 (മകന് ഒന്നാം ക്ലാസ്സില് പഠിക്കുപ്പോള് പറഞ്ഞ കഥ 1)      കൊച്ചുകുട്ടികള് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മുത്തുവും ചന്തുവും ആ കൂട്ടത്തില് കളിക്കുന്നുണ്ട്.  കളിക്കിടയിലാണ് അകലെനിന്നും ആരവം മുഴങ്ങുന്നത് കേട്ടത്.      ഒരു ചെന്നായ നാട്ടില് ഇടക്കിടെ ശല്യം ഉണ്ടാക്കുന്നുണ്ട്.  അവന് അടുത്തുള്ള ഏതൊ മാളത്തില്നിന്നും പുറത്തുവന്ന് വീടുകളിലെ വളര്ത്തു മൃഗങ്ങളെ ശല്യം ചെയ്യുക പതിവായിരിന്നു.  വീട്ടുകാര് വളര്ത്തുന്ന മൃഗങ്ങള് പതിവായി കാണാതാവുക, അവക്കു കേടുവരുത്തുക എന്നിയ സാധാരണമാണ്.  അതുകൊണ്ടുതന്നെ വീട്ടുകാര് കുട്ടികളെ പുറത്തിറക്കാന് മടിച്ചു.  എങ്കിലും ശല്യം സാധാരണയായി രാത്രിയില് മാത്രമെ അനുഭവപ്പെടുമായിരുന്നുള്ളു.      ചെന്നായയെ ആരൊ കണ്ടിരിക്കുന്നു.  അതാണ് ആ ആരവത്തിന്റെ കാരണം.  കുട്ടികള് ഓരോ പ്രദേശത്തേക്കും ചിന്നഭിന്നമായി ഓടിപ്പോയി.  മുത്തുവും ചന്തുവും ഓട്ടം പിടിച്ചു.  ചെന്നായ അവരുടെ പിന്നാലെ കൂടി.  മുത്തുവും ചന്തുവും ഓടുന്നതിന് പിന്നാലെയാണ് ചെന്നായ ഓട്ടം പിടിച്ചത്.  ചെന്നായ ചന്തുവിനെ പിടിക്കും എന്ന അവസ്ഥയിലായി.  മുത്തു ചെന്നായയുടെ ശ്രദ്ധ തിരിക്കാനെന്നോണം ഒച്ച വക്കുകയും ഒരു കല്ലെടുത്ത് എറിയുകയും ചെയ്തു.  ചെന്നായക്ക്…

  • Uncategorized

    ചുവന്ന നിറമുള്ള കാക്ക

    ചുവന്ന നിറമുള്ള കാക്ക          (ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മകന്‍ പറഞ്ഞ കഥ 4) കുഞ്ഞി കാക്ക കരയുകയായിരുന്നു.  കരച്ചില്‍ കേട്ട് തള്ളകാക്ക തിരിഞ്ഞു നോക്കി.  ഒരു പരുന്ത് തന്‍റെ കുഞ്ഞിനേയുംകൊണ്ട് പറന്നു പറന്നു പോകുന്നു.  ഈശ്വരാ ഇനിയെന്തു ചെയ്യും.  തള്ളകാക്ക കൂടുതലൊന്നും ആലോചിച്ചില്ല.  പരുന്തിനെ ലക്ഷ്യമാക്കി പറന്നു.  തന്‍റെ കുഞ്ഞിനെ തിരിച്ചു പിടിക്കണം.  പരിന്ത് ഒരു മരത്തിന്‍റെ മുകളിലേക്കാണ് പറക്കുന്നത്.  പരുന്ത് കൂടുതല്‍ വേഗത്തില്‍ പറന്നു.  എങ്ങനേയും കുഞ്ഞിനെ തിരിച്ചു പിടിക്കണം.  ഒരു പോറല്‍ പോലുമേല്‍ക്കാതെ കാക്ക തന്‍റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് പരുന്തുമായി ഏറ്റുമുട്ടി.  കാക്ക തളരുകയായിരുന്നു.  പരുന്ത് തന്‍റെ കുഞ്ഞിനെ കൊത്തും മുമ്പ് തിരിച്ചുപിടിക്കണം.  കാക്ക വീണ്ടും പരുന്തുമായി ഏറ്റുമുട്ടി.  തള്ളകാക്കയുടെ ശരീരം ആസകലം മുറുഞ്ഞു. രക്തം തുള്ളി തുള്ളിയായി താഴേക്കൊഴുകി.  വാശിയേറിയ പോരാട്ടം പരിന്തിന് കൂടുതല്‍ ഉേډഷം നല്‍കി.  കാക്കക്ക് ഒരുപായം തോന്നി.  തള്ളകാക്ക കുഞ്ഞിനെ എടുക്കാനെന്നോണം കുഞ്ഞികാക്കയുടെ അടുത്തെത്തി.  പരുന്തിന് വല്ലാത്ത ദേഷ്യം വന്നു.  അതു വര്‍ദ്ധിച്ച ദേഷ്യത്തോടെ തളളകാക്കയെ കൊത്താനാഞ്ഞു.  ഈ സമയം തള്ളകാക്ക പരുന്തിന്‍റെ കണ്ണിനെ ലക്ഷ്യമാക്കി…

  • Uncategorized

    അപ്പൂപ്പന്‍

    അപ്പൂപ്പന്‍               (മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുപ്പോള്‍ പറഞ്ഞ കഥ 3) സ്വര്‍ഗ്ഗത്തില്‍ മാലാഖമാരോടൊത്ത് രാമു ആനന്ദത്തോടെ ഇരിക്കുകയായിരുന്നു.  പറിച്ചു തിന്നാന്‍ കായ്കനികളും കളിച്ചുല്ലസിക്കാന്‍ വേണ്ടുവോളം മാലാഖക്കൂട്ടുകാരുമുണ്ടായിരുന്നു.  നല്ല മനോഹരമായതും പ്രശാന്തവുമായ ഈ പ്രദേശത്തു നിന്നും പോകുവാന്‍ രാമുവിനു തോന്നിയില്ല.  രാമു ഒരു നല്ല കുട്ടിയായിരുന്നു.  പഠനത്തിലും കളിയിലും അവന്‍ നല്ല മികവു പുലര്‍ത്തിയിരുന്നു.  ക്ലാസ്സില്‍ പഠനത്തിലെ മികവു അവനെ കൂട്ടുകാര്‍ക്കിടയിലും അദ്ധ്യാപകര്‍ക്കിടയിലും അവനു നല്ല പേരു നല്‍കി.  കൂട്ടുകാരോടുള്ള കളിയില്‍ അവന്‍ മാതൃകാപരമായ നിലവാരം കാണിച്ചു.  അച്ഛനും അമ്മയും അവനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.  അച്ഛനും അമ്മയ്ക്കും പുറമെ അവനു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു.  എന്നും അപ്പൂപ്പന്‍ അവനു ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു.  ഒരുനാള്‍ അപ്പൂപ്പന്‍ അസുഖം ബാധിച്ചു കിടപ്പിലായി.  എഴുന്നേറ്റു നടക്കാന്‍ വയ്യാതായി.  ഒരു ദിവസം അവന്‍റെ അപ്പൂപ്പന്‍ മരണമടഞ്ഞു.  രാമുവിനു ധാരാളം സങ്കടം തോന്നി.  അവന്‍ കരഞ്ഞു മാലാഖയോടു അപേക്ഷിച്ചു. . തനിക്കും അപ്പൂപ്പനെ കാണണം.  അപ്പോള്‍ മാലാഖ പറഞ്ഞു.  അപ്പൂപ്പന്‍ സ്വര്‍ഗ്ഗത്തിലാണെന്നും അവിടേയ്ക്കു പോകുവാന്‍ മരിച്ചവര്‍ക്കു മാത്രമേ കഴിയൂ എന്നും പറഞ്ഞു…

  • Uncategorized

    ഇതുവരെ കാണാത്ത പക്ഷി (മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുപ്പോള്‍ പറഞ്ഞ കഥ 2)

    ആകാശത്തിലൂടെ ഒന്നു പറന്നു നടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.  ആകാശത്തിലൂടെ ഒന്നു പാഞ്ഞു പറന്നു നടക്കാന്‍ എനിക്കും മോഹം തോന്നി.  മേഘപാളികള്‍ക്കിടയിലൂടെ ഒരു യാത്ര.  പക്ഷികള്‍ ഒറ്റക്കും കൂട്ടമായും പറന്നു പോകുന്നതു കാണാന്‍ എന്തൊരു ചന്തമാണ്.        ആ ദിവസത്തിനായി ഞാന്‍ കാത്തിരുന്നു.  പറവകളുടെ പറക്കല്‍പോലെ ഒന്നു പറക്കാന്‍.  പക്ഷികളോടുതന്നെ ചോദിക്കാന്‍ തീരുമാനിച്ചു. എന്നും വരാറുള്ള കാക്കകൂട്ടങ്ങളുടെ വരവിനായി ഞാന്‍ മരത്തിനു കീഴില്‍ ഒളിച്ചിരുന്നു.  വിതറിയിട്ട അരിമണികള്‍ കൊത്തി തിന്നാനായി പക്ഷികള്‍ വരുന്നതും കാത്ത് ഞാന്‍ ഇരുന്നു. അതാ കാക്കകൂട്ടങ്ങളുടെ വരവായി.  അരിമണികള്‍ വാശിയോടെ  തിന്നു തുടങ്ങിയതും അതില്‍ ഒന്നിനെ ഞാന്‍ കടന്നു പിടിച്ചു.  കാക്കകള്‍ വാശിയോടെ ഒച്ച വച്ചു.  ഞാന്‍ ഉപദ്രവിക്കില്ല എന്നു പറഞ്ഞിട്ടും അവ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല.  എന്‍റെ കയ്യിലിരുന്നു കാക്ക കേണു.       എന്നെ വിടൂٹٹ..      എന്നെ വിടൂٹٹ.       ഞാന്‍ വളരെ ദയാപൂര്‍വ്വം പറഞ്ഞു: ഞാന്‍ നിന്നെ ഒന്നും ചെയ്യുകയില്ല.  നീ എന്നെ സഹായിക്കണം.                                       കാക്ക അതിന്‍റെ കണ്ണുകള്‍ ഒരു വശത്തേക്ക് ചരിച്ച് എന്നെ ഒളികണ്ണിട്ടു നോക്കി എന്നെ വിശ്വസിക്കാമൊ എന്നു ഉറപ്പു വരുത്തി.  ഞാന്‍ എന്‍റെ ആഗ്രഹം പറഞ്ഞു.       എനിക്ക് നിന്നെപ്പോലെ ഒന്നു പറന്നു നടക്കണം.  നിന്‍റെ ചിറക് എനിക്ക് പറന്നു നടക്കാനായി തരണം.  ഞാന്‍ കെഞ്ചി.      കാക്ക ദയാലുവായിരുന്നു.  അത് എന്‍റെ ദയനീയ ആഗ്രഹം കേട്ടു.  കാക്ക അതിന്‍റെ ചിറകൂരി എനിക്ക് തന്നു.  എന്‍റെ ദേഹത്ത് പിടിപ്പിച്ച ചിറകുമായി ഞാന്‍ ആകാശത്തേക്ക് പറന്നു പറന്നു പോയി.  ആകാശങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര എനിക്ക് ഭയങ്കര രസമായി തോന്നി.  മറ്റു പക്ഷികള്‍ ഉറ്റു നോക്കുന്നുണ്ടായിരുന്നു.  എന്‍റെ യാത്ര കണ്ടിട്ടാകണം പക്ഷികള്‍ അത്ഭുതപൂര്‍വ്വം പരസ്പരം എന്തൊക്കെയൊ പറഞ്ഞു.  താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കുന്നതു കാണാമായിരുന്നു.       ഇതുവരെ കാണാത്ത പക്ഷി                                                     Compiled by:S.Kachappilly