Uncategorized

ചുവന്ന നിറമുള്ള കാക്ക

ചുവന്ന നിറമുള്ള കാക്ക

         (ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മകന്‍ പറഞ്ഞ കഥ 4)

കുഞ്ഞി കാക്ക കരയുകയായിരുന്നു.  കരച്ചില്‍ കേട്ട് തള്ളകാക്ക തിരിഞ്ഞു നോക്കി.  ഒരു പരുന്ത് തന്‍റെ കുഞ്ഞിനേയുംകൊണ്ട് പറന്നു പറന്നു പോകുന്നു.  ഈശ്വരാ ഇനിയെന്തു ചെയ്യും.  തള്ളകാക്ക കൂടുതലൊന്നും ആലോചിച്ചില്ല.  പരുന്തിനെ ലക്ഷ്യമാക്കി പറന്നു.  തന്‍റെ കുഞ്ഞിനെ തിരിച്ചു പിടിക്കണം.  പരിന്ത് ഒരു മരത്തിന്‍റെ മുകളിലേക്കാണ് പറക്കുന്നത്. 

പരുന്ത് കൂടുതല്‍ വേഗത്തില്‍ പറന്നു.  എങ്ങനേയും കുഞ്ഞിനെ തിരിച്ചു പിടിക്കണം.  ഒരു പോറല്‍ പോലുമേല്‍ക്കാതെ കാക്ക തന്‍റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് പരുന്തുമായി ഏറ്റുമുട്ടി.  കാക്ക തളരുകയായിരുന്നു.  പരുന്ത് തന്‍റെ കുഞ്ഞിനെ കൊത്തും മുമ്പ് തിരിച്ചുപിടിക്കണം.  കാക്ക വീണ്ടും പരുന്തുമായി ഏറ്റുമുട്ടി.  തള്ളകാക്കയുടെ ശരീരം ആസകലം മുറുഞ്ഞു. രക്തം തുള്ളി തുള്ളിയായി താഴേക്കൊഴുകി.  വാശിയേറിയ പോരാട്ടം പരിന്തിന് കൂടുതല്‍ ഉേډഷം നല്‍കി. 

കാക്കക്ക് ഒരുപായം തോന്നി.  തള്ളകാക്ക കുഞ്ഞിനെ എടുക്കാനെന്നോണം കുഞ്ഞികാക്കയുടെ അടുത്തെത്തി.  പരുന്തിന് വല്ലാത്ത ദേഷ്യം വന്നു.  അതു വര്‍ദ്ധിച്ച ദേഷ്യത്തോടെ തളളകാക്കയെ കൊത്താനാഞ്ഞു.  ഈ സമയം തള്ളകാക്ക പരുന്തിന്‍റെ കണ്ണിനെ ലക്ഷ്യമാക്കി ആഞ്ഞുകൊത്തി.  പരുന്ത് വേദന കൊണ്ട് പുളഞ്ഞു. ദിശാബോധം നഷ്ടപ്പെട്ട പരുന്ത് വട്ടം കറങ്ങി.  ഈ സമയം തള്ളകാക്ക പരുന്തിന്‍റെ അടുത്ത കണ്ണുനോക്കി ആഞ്ഞു കൊത്തി.  പരുന്ത് കാഴ്ച നഷ്ടപ്പെട്ട് താഴേക്ക് നിലംപതിച്ചു.

കാക്ക തന്‍റെ കുഞ്ഞിനെ മാറോടണച്ചു.  കുഞ്ഞികാക്ക കാര്യമറിയാതെ തള്ളകാക്കയെ നോക്കി.  തള്ളകാക്കയുടെ നിറം ചുവപ്പായിരുന്നു. 

Compiled by:S.Kachappilly

Leave a Reply

Your email address will not be published. Required fields are marked *