Books

എൻ്റെ ജനാധിപത്യ ചിന്തകൾ എന്ന പുസ്തകത്തിലൂടെ എൻ്റെ ജനാധിപത്യ ചിന്ത തന്നെയാണ് വായനക്കാരുമായി പങ്കുവെക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികം തന്നെയാണ്. പുതിയ നാളെകളെ സ്വപ്നം കാണുന്ന ഏതൊരു ജനാധിപത്യ വാദിക്കും അവൻ്റെതായ കാഴ്ചപ്പാട്ടുകൾ ഉണ്ടായിരിക്കും. വായനക്കാർക്കും അത്തരം കാഴ്ചപ്പാടുകൾ പങ്കുവക്കുവാനുണ്ടാകും. സമരസപ്പെട്ടുപോകുന്ന അഭിപ്രായങ്ങളിലൂടെയാണ് ജനാധിപത്യത്തിൻ്റെ മഹനീയത വെളിവാക്കപ്പെടുന്നത്. ജനാധിപത്യത്തെപ്പറ്റിയുള്ള എൻ്റെ അഭിപ്രായങ്ങളും നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ ബലപ്പെട്ടുത്താൻ ഉതകുമെങ്കിൽ ഞാൻ കൃതാർത്ഥനായി.
എൻ്റെ ജനാധിപത്യ ചിന്തകൾ