Uncategorized

ചെന്നായ കുടുക്കിയ കുട്ടി

കുട്ടി പറഞ്ഞ കഥ – ചെന്നായ കുടുക്കിയ കുട്ടി 

               (മകന് ഒന്നാം ക്ലാസ്സില് പഠിക്കുപ്പോള് പറഞ്ഞ കഥ 1)

     കൊച്ചുകുട്ടികള് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മുത്തുവും ചന്തുവും ആ കൂട്ടത്തില് കളിക്കുന്നുണ്ട്.  കളിക്കിടയിലാണ് അകലെനിന്നും ആരവം മുഴങ്ങുന്നത് കേട്ടത്.

     ഒരു ചെന്നായ നാട്ടില് ഇടക്കിടെ ശല്യം ഉണ്ടാക്കുന്നുണ്ട്.  അവന് അടുത്തുള്ള ഏതൊ മാളത്തില്നിന്നും പുറത്തുവന്ന് വീടുകളിലെ വളര്ത്തു മൃഗങ്ങളെ ശല്യം ചെയ്യുക പതിവായിരിന്നു.  വീട്ടുകാര് വളര്ത്തുന്ന മൃഗങ്ങള് പതിവായി കാണാതാവുക, അവക്കു കേടുവരുത്തുക എന്നിയ സാധാരണമാണ്.  അതുകൊണ്ടുതന്നെ വീട്ടുകാര് കുട്ടികളെ പുറത്തിറക്കാന് മടിച്ചു.  എങ്കിലും ശല്യം സാധാരണയായി രാത്രിയില് മാത്രമെ അനുഭവപ്പെടുമായിരുന്നുള്ളു.

     ചെന്നായയെ ആരൊ കണ്ടിരിക്കുന്നു.  അതാണ് ആ ആരവത്തിന്റെ കാരണം.  കുട്ടികള് ഓരോ പ്രദേശത്തേക്കും ചിന്നഭിന്നമായി ഓടിപ്പോയി.  മുത്തുവും ചന്തുവും ഓട്ടം പിടിച്ചു.  ചെന്നായ അവരുടെ പിന്നാലെ കൂടി.  മുത്തുവും ചന്തുവും ഓടുന്നതിന് പിന്നാലെയാണ് ചെന്നായ ഓട്ടം പിടിച്ചത്.  ചെന്നായ ചന്തുവിനെ പിടിക്കും എന്ന അവസ്ഥയിലായി.  മുത്തു ചെന്നായയുടെ ശ്രദ്ധ തിരിക്കാനെന്നോണം ഒച്ച വക്കുകയും ഒരു കല്ലെടുത്ത് എറിയുകയും ചെയ്തു.  ചെന്നായക്ക് വല്ലാത്ത ദേഷ്യം വന്നു.  ചെന്നായ മുത്തുവിനെ ലക്ഷ്യമാക്കി പാഞ്ഞു വന്നു.

     മുത്തു അതിബുദ്ധിമാനായ ഒരു കുട്ടിയായിരുന്നു.  അവന് ചെന്നായയെ പറ്റിക്കുവാനുള്ള ഉപായം മനസ്സിലോര്ത്തു.  ഓടുംവഴി ഒരു കിണറുണ്ടായിരുന്നു.  അവന് ആ കിണറിന്റെ മുകളില് കയറിയിട്ടു കിണറിനു കുറുകെ ചാടി മറുവശം മറഞ്ഞ് കിണറിനടുത്തുള്ള പുരയിടത്തില് കയറി ഒളിച്ചിരുന്നു.  പോകുംവഴി ഒരു കല്ലെടുത്ത് കിണറ്റിലേക്കെറിയുകയും ചെയ്തു.

     മുത്തു കിണറ്റിന് വക്കത്ത് ചാടിക്കയറുന്നത് ചെന്നായയും കണ്ടിരുന്നു.  ചെന്നായയും കിണറ്റിന് വക്കത്തേക്ക് ചാടിക്കയറി.  ചെന്നായക്കു മുത്തുവിനെ കണ്ടെത്താനായില്ല.  മുത്തു കിണറ്റിനകത്ത് ഒളിച്ചിരിക്കുകയാണെന്ന് കരുതിയ ചെന്നായ വാശിയോടെ കിണറ്റിലേക്കെടുത്ത് ചാടി.

     കിണറ്റില് വീഴുന്ന ഒച്ച കേട്ട് ചെന്നായയുടെ അടുത്ത് അടുക്കാന് ഭയന്നിരുന്ന നാട്ടുകാര് ഓരോരുത്തരായി പുറത്തേക്ക് വരാന് തുടങ്ങി.  അവര് മുത്തവിനെ അഭിനന്ദിച്ചു.  മുത്തുവും ചന്തുവും കൂട്ടുകാരായി തുടര്ന്നു.                                                                                                   Compiled by:S.Kachappilly

One Comment

  • Aswathy P

    ഏത് പ്രതിസന്ധി വന്നാലും തളരാതെ സ്വന്തം ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് എങ്ങിനെ അതിനെ പ്രതിരോധിക്കണം എന്ന് കഥാകാരൻ ഒരു കുഞ്ഞു കഥയിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നു…

Leave a Reply to Aswathy P Cancel reply

Your email address will not be published. Required fields are marked *