-
ചെന്നായ കുടുക്കിയ കുട്ടി
കുട്ടി പറഞ്ഞ കഥ – ചെന്നായ കുടുക്കിയ കുട്ടി (മകന് ഒന്നാം ക്ലാസ്സില്‍ പഠിക്കുപ്പോള് പറഞ്ഞ കഥ 1) കൊച്ചുകുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുത്തുവും ചന്തുവും ആ കൂട്ടത്തില്‍ കളിക്കുന്നുണ്ട്. കളിക്കിടയിലാണ് അകലെനിന്നും ആരവം മുഴങ്ങുന്നത് കേട്ടത്. ഒരു ചെന്നായ നാട്ടില്‍ ഇടക്കിടെ ശല്യം ഉണ്ടാക്കുന്നുണ്ട്. അവന് അടുത്തുള്ള ഏതൊ മാളത്തില്‍നിന്നും പുറത്തുവന്ന് വീടുകളിലെ വളര്‍ത്തു മൃഗങ്ങളെ ശല്യം ചെയ്യുക പതിവായിരിന്നു. വീട്ടുകാര്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ പതിവായി കാണാതാവുക, അവക്കു കേടുവരുത്തുക എന്നിയ സാധാരണമാണ്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ കുട്ടികളെ പുറത്തിറക്കാന്‍ മടിച്ചു. എങ്കിലും ശല്യം സാധാരണയായി രാത്രിയില്‍ മാത്രമെ അനുഭവപ്പെടുമായിരുന്നുള്ളു. ചെന്നായയെ ആരൊ കണ്ടിരിക്കുന്നു. അതാണ് ആ ആരവത്തിന്റെ കാരണം. കുട്ടികള്‍ ഓരോ പ്രദേശത്തേക്കും ചിന്നഭിന്നമായി ഓടിപ്പോയി. മുത്തുവും ചന്തുവും ഓട്ടം പിടിച്ചു. ചെന്നായ അവരുടെ പിന്നാലെ കൂടി. മുത്തുവും ചന്തുവും ഓടുന്നതിന് പിന്നാലെയാണ് ചെന്നായ ഓട്ടം പിടിച്ചത്. ചെന്നായ ചന്തുവിനെ പിടിക്കും എന്ന അവസ്ഥയിലായി. മുത്തു ചെന്നായയുടെ ശ്രദ്ധ തിരിക്കാനെന്നോണം ഒച്ച വക്കുകയും ഒരു കല്ലെടുത്ത് എറിയുകയും ചെയ്തു. ചെന്നായക്ക്…